നാവിൽ അലിയുമൊരോസ്തിയായ് – naavil aliyumorosthiyaay Malayalam christian song lyrics, tune and Music by John Emmanuel , Vox by Maria Mathew Kolady
നാവിൽ അലിയുമൊരോസ്തിയായ്
വാഴുമെന്റെ ദൈവമേ
ആ തിരുമുൻപാകയിൽ
കുമ്പിടുന്നു ഭക്തിയാൽ (2)
വാഴ്ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്തുതികൾ ഞാൻ എൻ യേശുവേ…(2)
ചോര ചിന്തിയ വേളയിൽ
ചോദ്യമാരാഞ്ഞില്ലവൻ
ഓർക്കും ഞാനാമിഴി
കണ്ണുനീരു കൊണ്ടിതാ(2)
വാഴ്ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്തുതികൾ ഞാൻ എൻ യേശുവേ…(2)
പാപ ഭാരമതേറെ നീ
ചേർത്തു വെച്ചുവോ ക്രൂശതിൽ
ചേർക്കാമോ എന്നെയും
മാറിനോടെൻ ദൈവമേ. .(2)
വാഴ്ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്തുതികൾ ഞാൻ എൻ യേശുവേ…(2)
ആരാധന സ്തുതി… ആരാധന സ്തുതി… ആരാധന സ്തുതി… ആരാധന സ്തുതി…(2)
Key Takeaways
- The article features the lyrics of the Malayalam Christian song ‘നാവിൽ അലിയുമൊരോസ്തിയായ് – naavil aliyumorosthiyaay’.
- The song expresses devotion to God and highlights themes of worship and reverence.
- John Emmanuel composed the music, while Maria Mathew Kolady provided the vocals.
Estimated reading time: 1 minute


