പാവനമാം തിരുവോസ്തി – Paavanamam Thiruvosthi Malayalam Christian Devotional Song lyrics by Fr. Libin Koombara O. Praem, Sung by Sebu George & Maria Kolady
പാവനമാം തിരുവോസ്തിയിലൂടെ
ഈശോ അണയും നിമിഷമിതാ
പരമപിതാവേ എൻ ഹൃദയത്തിൽ
വാഴാൻ അലിവായ് നീ വരണേ
യേശുവേ….. സ്നേഹമേ….
എൻ ജീവ ചൈതന്യമേ… 2
ജീവന്റെയപ്പമേ കണ്ടുനിന്നിൽഞാൻ
എന്നെ വിളിച്ചിടും നിൻ രൂപം… 2
കണ്ണീരൊഴുകും നേരത്തു നീയെൻ… 2
കണ്ണീർ തുടച്ചിടുമോ…… നാഥാ
നിന്നിലേയ്ക്കെന്നെ ചേർത്തിടുമോ
യേശുവേ….. സ്നേഹമേ….
എൻ ജീവ ചൈതന്യമേ… 2
സ്നേഹിച്ചവർക്കും, ദ്രോഹിച്ചവർക്കും
ഒരുപോലീശോ വിരുന്നൊരുക്കി… 2
നിൻതിരുവുള്ളം പിളർന്നെന്റെ നാഥാ… 2
ഹൃദയ സക്രാരിയിൽ ചേർത്തിടുമോ.. എന്നെ
നിൻതിരു ജീവനിൽ അണച്ചിടുമോ…
പാവനമാം…. 4 Lines
യേശുവേ….. 2 Line 2 times.
പാവനമാം തിരുവോസ്തി song lyrics, Paavanamam Thiruvosthi song lyrics. Malayalam songs