Ezhunnallunnu Rajavu | എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു | Christian Devotional Songs Malayalam
Ezhunnallunnu Rajavu | എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു | Christian Devotional Songs Malayalam
Ezhunnallunnu Rajavu | എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
എഴുന്നള്ളുന്നൂ രാജാവെഴുന്നള്ളുന്നൂ
നാകലോക നാഥനീശോ എഴുന്നള്ളുന്നൂ
മാനവർക്കു വരം തൂകി എഴുന്നള്ളുന്നൂ (2)
ബേത്‍ലഹേമിൽ വന്നുദിച്ചൊരു കനകതാരം
യൂദയായിൽ കതിരുവീശിയ പരമദീപം(2)
ഉന്നതത്തിൽ നിന്നിറങ്ങിയ
മന്നിടത്തിനു ജീവനേകിയ സ്വർഗ്ഗഭോജ്യം
കാനായിൽ വെള്ളം വീഞ്ഞാക്കിയവൻ
കടലിന്റെ മീതേ നടന്നുപോയവൻ (2)
മൃതിയടഞ്ഞ മാനവർക്കു ജീവനേകി
മനമിടിഞ്ഞ രോഗികൾക്കു സൗഖ്യമേകി
മഹിതലേ പുതിയ മലരുകൾ അണിഞ്ഞീടുവിൻ
മനുജരേ മഹിത ഗീതികൾ പൊഴിഞ്ഞീടുവിൻ (2)
വൈരവും പകയുമെല്ലാം മറന്നീടുവിൻ
സാദരം കൈകൾ കോർത്തു നിരന്നീടുവിൻ
Hindi Christian songs lyrics