മേലെ വർണ്ണ താര വാനം – Mele Varnna Tharavanam

Deal Score0
Deal Score0

മേലെ വർണ്ണ താര വാനം – Mele Varnna Tharavanam Malayalam christmas carol song lyrics, written by Sherin Joby and sung by Anusree Anilkumar

പല്ലവി
ദൂരെ അങ്ങ് മേലെ വർണ്ണ താര വാനം .
താഴെ നിലാവിൽ നിശാപ്പൂക്കളേറെ.
പനിനീർ മണമോലുമീ പാതിരാക്കാറ്റിൽ
പരിമളമെങ്ങും നിറയുന്നു
പരമോന്നതൻ പാതിരാ പുണ്യമായ് ഈ രാപ്പാതിയിൽ ജാതനായ്.

കോറസ്
മഞ്ഞലിയുന്ന, മാമരങ്ങൾ
മധുപകരുന്ന മലരിതളും
പാടുന്നു വിണ്ണിൻ ദൂതരോടൊന്നായ്
സ്വർഗ്ഗീയ സമാധാന ഗാനം
ആഹാ സുരലോക സംഗീത യാമം

അനുപല്ലവി
താരാഗണങ്ങൾ താലമൊരുക്കുന്നു
നിറദീപ ശോഭയോടെ,
നിലാവൊളിയിൽ വെൺ ചിറകിൽ
മാലാഖ വൃന്ദങ്ങൾ മന്നിൽ.
ഇരുൾ മറയുന്നു, പൂനിലാവൊഴുകുന്നു.
പൊൻ പുലരിയിതാ പിറന്നു
പുൽകൂട്ടിലെ പുൽതണുപ്പിൽ
പുണ്യോദയം.. താരോദയം.
മന്നിൽ സമാധാനമായ്

ചരണം
ആലോലമായ് വാരിളം പൂവേ
താരാട്ടോമൽ കുരുന്നേ
നിലാവഴകിൽ വിൺ നാദമായ്
കിന്നരനാദങ്ങൾ മന്നിൽ.
ഇരുൾ മറയുന്നു, പൂനിലാവൊഴുകുന്നു
പൊൻപുലരിയിതാ പിറന്നു.
പുൽക്കൂട്ടിലെ പുൽ തണുപ്പിൽ
പുണ്യോദയം താരോദയം
മന്നിൽ സമാധാനമായ്

Mele Varnna Tharavanam Malayalam christmas song lyrics in English

മേലെ വർണ്ണ താര വാനം song lyrics, Mele Varnna Tharavanam song lyrics, Malayalam christmas

Key Takeaways

  • The article discusses the lyrics of the Malayalam Christmas carol ‘മേലെ വർണ്ണ താര വാനം – Mele Varnna Tharavanam’.
  • The song features themes of peace and harmony throughout its verses.
  • It highlights beautiful imagery, such as colorful stars and fragrant breezes.

Estimated reading time: 2 minutes

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Tamil christians
      christian Medias - Best Tamil Christians songs Lyrics
      Logo