മരിയയും ഹന്നയും തകർത്തുപാടി – Vinninte Nadhan Manninte Maril

Deal Score0
Deal Score0

മരിയയും ഹന്നയും തകർത്തുപാടി – Vinninte Nadhan Manninte Maril Malayalam Christmas Carol song lyrics, written tune and sung by Albin Issac & Maria Kolady

വിണ്ണിന്റെ നാഥൻ മണ്ണിന്റെ മാറിൽ ആനന്ദം പെയ്യുന്ന രാവിന്നിതാ
മാലോകർപാടും ഗ്ലോറിയനാദം സ്വർഗ്ഗം പൊഴിക്കുന്ന സംഗീതമേ..
ദൂത വൃന്ദങ്ങൾ സാമോദം പാടുന്നിതാ കാലം കാതോർത്ത കാരുണ്യ സങ്കീർത്തനം
മണ്ണിലാനന്ദമലതല്ലും തിരുരാവിതിൽ സ്വർഗ്ഗതാതന്റെ പ്രിയ പുത്രൻ പിറന്ന ദിനം…

എമ്മാനുവേൽ ദൈവം കൂടെയിതാ
സമ്മാനമായി ശാന്തി മണ്ണിലിതാ
ഇരുളിന്റെ മറയെല്ലാം തകരുന്നിതാ
വിരിയുന്നു ധരമേലെ പരിപാലകൻ

സ്വർഗം പാടും ദൂതിൻ വീഥി തേടി നീങ്ങുമിടയർ
പുണ്യം പോലെ കണ്ടു പുൽത്തൊട്ടിയിലൊരു കൺമണിയെ…
താരം തീർത്ത വഴിയേ പൂജ്യരാജർ മൂവരത്തി
വാഴ്ത്തി, കാഴ്ചയേകി മേരി സുതനെ താണുവണങ്ങി

ആനന്ദമായി പാൽ പുഞ്ചിരി
രക്ഷകൻ പിറന്നെനിക്കായി
ആശ്വാസമായി ആ പൂമിഴി
ആ സ്നേഹം ഇനിയെനിക്ക്….

പാപം തീർത്തഭാരം പേറി നീങ്ങും മനുജനായി
ദൈവം തന്ന മോക്ഷം രാജരാജൻ, ഏകജാതൻ
ഇമ്പം എന്തൊരിമ്പം തമ്പുരാനെ കുമ്പിടുമ്പോൾ
സ്നേഹം പെയ്തിറങ്ങും ശാന്തി പുൽകും ഹൃത്തിലാകെ

ആമോദമായ് ആ സാന്ത്വനം
ജനതതി കാത്ത കൃപ
ആലമ്പമായി ആ നെഞ്ചകം
പാരാകെ ഇനി വെളിച്ചം

Vinninte Nadhan Manninte Maril song lyrics in English

മരിയയും ഹന്നയും തകർത്തുപാടി lyrics, Vinninte Nadhan Manninte Maril Lyrics, Malayalam Christmas Carol song lyrics

 

Key Takeaways

  • The article features the lyrics of the Malayalam Christmas Carol ‘മരിയയും ഹന്നയും തകർത്തുപാടി – Vinninte Nadhan Manninte Maril’.
  • The song celebrates the birth of Jesus with themes of joy, peace, and divine love.
  • It highlights the role of heavenly beings and emphasizes the significance of the event for humanity.
  • Various links to Christian song lyrics and related content are provided at the end.

Estimated reading time: 2 minutes

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Tamil christians
      christian Medias - Best Tamil Christians songs Lyrics
      Logo