EE RAAVIL PAADAAM (ഈ രാവിൽ പാടാം)| NEW MALAYALAM CHRISTMAS SONG 2022 | MARSHAL MATHAI |
EE RAAVIL PAADAAM (ഈ രാവിൽ പാടാം)| NEW MALAYALAM CHRISTMAS SONG 2022 | MARSHAL MATHAI |
Lyrics
ഈ രാവിൽ പാടാം ആനന്ദത്തോടെ
ഈ രാവിൽ പാടാം ആമോദത്തോടെ
ആത്മാവിൽ നിറയും ദൈവത്തിൻ സ്നേഹം
ആത്മാവിൽ തെളിയും ദൈവത്തിൻ രൂപം …
കാരുണ്യം തേന്മഴയായ് പെയ്യുന്നു മണ്ണിൽ ..
ദൈവത്തിൻ ചൈതന്ന്യം നിറയുന്നു മണ്ണിൽ …
കാലിത്തൊഴുത്തിൽ വിരിയുന്നു പൂക്കൾ ….
ദൈവത്തിൻ പുത്രൻ പിറക്കുന്നു മണ്ണിൽ …
( ഈ രാവിൽ ….)
ഇരുളലകൾ മലനിരകൾ
തിരിതെളിയും ഗിരിനിരകൾ
മനമിളകി കിളികൾ പോലെ പറന്നുയരുന്നു …
സ്മൃതിയറയിൽ തുയിലുണരും
ജനിമൃതിയിൽ ജ്വലനമായി
ജീവശ്വാസ നാളമായി പിറവികൊള്ളുന്നു …
ധനുനിലാവിലുലകിലന്ന്
വചനമന്ത്ര അലകളായി
ഇരുളുമാറി പുലരി വന്നു
കനകശോഭപോൽ …
( ഈ രാവിൽ )
നീർത്തടങ്ങളാർത്തു മണ്ണിൽ
നീരണിഞ്ഞു രാത്രി മുല്ല
ഇല്ലിമുളം തണ്ടിനുള്ളിൽ
ദേവരാഗമായ് ….
ധ്യാനമേഘ ശോഭയാർന്നു
മൺചിരാതിൻ മൗനമായി
ലില്ലി പൂക്കും താഴ്‌വരകൾ
സ്നേഹസാന്ദ്രമായ് …
അരുണകിരണ ശോഭയാർന്നു കല്ലിടാവിൻ പുല്ലിലന്നു
ദൈവപുത്രൻ ജാതനായി
പുണ്ണ്യ ശോഭയാൽ …
(ഈ രാവിൽ പാടാം )
Lyrics & Music
Marshal K Mathai
Video: COLORdot
Violins: Francis Sebastian , Francis Xavier
Josekutty & Carol George
Tabla: Anand
Flute: Josy
Sithar: Paulson
Chorus: Ramesh, Basheer, Jaison
Melin, Rani & Rincy
Orchestration-JACKSON ARUJA, PRATHEESH, PRINCE
Recorded, Mixed & Mastered at SAMJI AUDIO TRACKS, Kochi .
Produced & Copyright owned by DRon CREATIONS/2017, 4 grives court, Parafield Gardens, SA-5107, Mob: +614236 27566
FOR ENQUIRY & KARAOKE TRACKS PLEASE CONTACT US AT marshalkmathai@gmail.com
LEGAL WARNING: UNAUTHORISED COPYING, USAGE, PUBLISHING, PUBLIC PERFORMANCE, HIRING OR BROADCASTING OF THIS SOUND RECORDING IS PROHIBITED.
For any complaint contact our customer care +614236 27566
Hindi Christian songs lyrics